രാഹുൽ ഗാന്ധി വയനാട്ടിലെത്തി: വൻ സ്വീകരണമൊരുക്കി യുഡിഎഫ്, റോഡ് ഷോ തുടങ്ങി

rahul

എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായതിന് ശേഷം ആദ്യമായി രാഹുൽ ഗാന്ധി വയനാട്ടിലെത്തി. എസ്‌കെഎംജെ സ്‌കൂൾ മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ രാഹുലിനെയും പ്രിയങ്ക ഗാന്ധിയെയും ആയിരക്കണക്കിന് പ്രവർത്തകരാണ് സ്വീകരിക്കാനായി കാത്തുനിന്നത്. തുറന്ന വാഹനത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യുഡിഎഫ് നേതാക്കൾക്കൊപ്പം റോഡ് ഷോ നടത്തുകയാണ്

പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങൾ, കെ സുധാകരൻ, വി ഡി സതീശൻ, കെ മുരളീധരൻ തുടങ്ങിയ നേതാക്കളാണ് രാഹുലിനൊപ്പം വാഹനത്തിലുള്ളത്. ആയിരങ്ങളാണ് റോഡ് ഷോയിൽ പങ്കെടുക്കുന്നത്. റോഡ് ഷോയ്ക്ക് ശേഷം പൊതുസമ്മേളനവും നടക്കുന്നുണ്ട്. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായതിന് ശേഷം ആദ്യം നടക്കുന്ന പൊതുപരിപാടി എന്ന നിലയിൽ രാഹുൽ എന്ത് പറയുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യം.
 

Share this story