രാഹുൽ ഗാന്ധി വയനാട്ടിലെത്തി; പ്രിയങ്ക ഗാന്ധിക്കൊപ്പം കൽപ്പറ്റയിൽ റോഡ് ഷോ

rahul

യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി വയനാട്ടിലെത്തി. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയത്. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് കൽപ്പറ്റ നഗരത്തിൽ തടിച്ചുകൂടിയത്. 

രാഹുൽ ഗാന്ധിയുടെ റോഡ് ഷോ കൽപ്പറ്റയിൽ നടക്കുകയാണ്. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള യുഡിഎഫ് പ്രവർത്തകർ റോഡ് ഷോയിൽ അണിനിരക്കും. 

കെസി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല, എംഎം ഹസൻ, അബ്ബാസലി തങ്ങൾ തുടങ്ങി യുഡിഎഫിന്റെ പ്രമുഖ നേതാക്കളെല്ലാം തന്നെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ സഞ്ചരിക്കുന്നുണ്ട്. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മൂന്ന് മണിയോടെ രാഹുൽ ഡൽഹിക്ക് മടങ്ങും
 

Share this story