അറസ്റ്റ് മെമ്മോയിൽ ഒപ്പിടാതെ രാഹുൽ മാങ്കൂട്ടത്തിൽ; അസാധാരണ നീക്കം നടത്തി അന്വേഷണ സംഘം
Jan 13, 2026, 10:23 IST
അറസ്റ്റ് മെമ്മോയിലും ഇൻസ്‌പെക്ഷൻ മെമ്മോയിലും ഒപ്പിടാൻ കൂട്ടാക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ. ഇതോടെ അന്വേഷണ സംഘം അസാധരണ നീക്കം നടത്തുകയും ചെയ്തു. രാഹുൽ നിസഹകരിച്ചെന്ന് ചൂണ്ടിക്കാട്ടി ഗസറ്റഡ് ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷണസംഘം സാക്ഷ്യപ്പെടുത്തി
ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും രാഹുൽ ഒപ്പിടാൻ കൂട്ടാക്കിയിരുന്നില്ല. ഞായറാഴ്ച രാവിലെ 7.30ഓടെയാണ് രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തത്. ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എന്നാൽ ഒപ്പിടാത്ത സാഹചര്യത്തിൽ ഗസറ്റഡ് ഓഫീസറെ എത്തിച്ച് സാക്ഷ്യപ്പെടുത്തി
രാഹുലിന്റെ അറസ്റ്റ് അറിഞ്ഞെന്ന കാര്യം രാഹുലിനെ സന്ദർശിക്കാനെത്തിയ ബന്ധുവിൽ നിന്ന് എഴുതി വാങ്ങിക്കുകയും ചെയ്തിട്ടുണ്ട്. രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
