രാഹുൽ ഗാന്ധിക്ക് 20.4 കോടി രൂപയുടെ സ്വത്ത്; കൈവശം 55,000 രൂപ, 18 ക്രിമിനൽ കേസുകൾ

rahul

വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്ക് ആകെയുള്ളത് 20.4 കോടി രൂപയുടെ സ്വത്തുക്കൾ. 55,000 രൂപയാണ് കൈവശമുള്ളത്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 26,25,157 രൂപയുടെ നിക്ഷേപമുണ്ട്. നാമനിർദേശപത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്

അയോഗ്യത കേസടക്കം രാഹുലിനെതിരെയുള്ളത് 18 ക്രിമിനൽ കേസുകളാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ഇന്നലെയാണ് രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചത്. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുൽ വയനാട്ടിലേക്ക് എത്തിയത്

കൽപ്പറ്റയിൽ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകരെ അണിനിരത്തിയുള്ള റോഡ് ഷോയ്ക്ക് ശേഷമായിരുന്നു കലക്ടറേറ്റിൽ എത്തി പത്രിക സമർപ്പിച്ചത്. മുതിർന്ന യുഡിഎഫ് നേതാക്കളെല്ലാം രാഹുൽ ഗാന്ധിയെ അനുഗമിച്ചിരുന്നു.
 

Share this story