രാഹുലിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടില്ലല്ലോ; വേദി പങ്കിട്ടതിൽ വിശദീകരണവുമായി മന്ത്രി ശിവൻകുട്ടി
Nov 8, 2025, 11:44 IST
രാഹുൽ മാങ്കൂട്ടത്തിലിനെ ശിക്ഷിക്കുകയോ കുറ്റക്കാരനെന്ന് കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. രാഹുൽ മാങ്കൂട്ടത്തിലുമായി വേദി പങ്കിട്ടത് വിവാദമായതോടെയാണ് മന്ത്രിയുടെ വിശദീകരണം. ബോധപൂർവം ഒരാളെ ചവിട്ടി താഴ്‌ത്തേണ്ട കാര്യമില്ല. കുറ്റക്കാരനാണെങ്കിൽ വിട്ടുവീഴ്ചയുമുണ്ടാകില്ല
അയാളുടെ മണ്ഡലത്തിലാണ് പരിപാടി നടന്നത്. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ ഒഴിവാക്കി നിർത്തുന്നത് ശരിയല്ലെന്നാണ് നിലപാട്. ഔദ്യോഗിക പരിപാടിയിലാണ് രാഹുലുമായി വേദി പങ്കിട്ടത്. രാഹുലിനെ അയോഗ്യനാക്കിയിട്ടില്ലെന്നും ബോധപൂർവം ചവിട്ടി താഴ്‌ത്തേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷുമാണ് രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ടത്. സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയുടെ വേദിയിലാണ് ഇവർ വേദിയിൽ ഒന്നിച്ചത്.
