രാജ്യം വിട്ടെന്ന് രാഹുൽ; ഭാര്യ വീട്ടുകാർ ഭീഷണിപ്പെടുത്തി, ഭാര്യയുടെ ഫോണിൽ അരുതാത്തത് കണ്ടു

rahul

താൻ രാജ്യം വിട്ടെന്ന് പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതിയായ രാഹുൽ. തന്നെ വധുവിന്റെ വീട്ടുകാർ ഭീഷണിപ്പെടുത്തിയതായും രാഹുൽ പറഞ്ഞു. കയ്യേറ്റം ചെയ്യുമെന്ന് സ്ഥിതി ഉണ്ടായപ്പോൾ നാട്ടിൽ നിൽക്കാൻ കഴിയാതെയായി. 

താൻ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല. വിവാഹ ചെലവ് നടത്തിയത് താനാണ്. പെൺകുട്ടി തന്റെ പൂർവ ബന്ധങ്ങൾ വിവാഹ ശേഷവും തുടർന്നത് പ്രകോപനത്തിന് കാരണമായതായും രാഹുൽ അറിയിച്ചു. പ്രശ്നങ്ങളെ വഷളാക്കാനാണ് ബന്ധുക്കൾ ശ്രമിച്ചത്. തന്റെ ഭാര്യയെ പൊതു ഇടങ്ങളിൽ അവഹേളിക്കാതിരിക്കാനാണ് ഇതുവരെ പ്രതികരിക്കാതിരുന്നത്. 

ഭാര്യ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ പ്രശ്നങ്ങൾ കൈവിട്ടുപോയി. തല്ലിയതിന് താൻ അവളോട് മാപ്പ് ചോദിച്ചു. ലഹരി മരുന്ന് ഉപയോഗിക്കാറില്ല. തന്നെ പരിശോധനയ്ക്ക് വിധേയമാക്കണം. ഭാര്യയുടെ ഫോണിൽ കാണാൻ പാടില്ലാത്തത് എല്ലാം കണ്ടു. അമ്മക്കും സഹോദരിക്കും പങ്കുമില്ലെന്നും രാഹുൽ പറഞ്ഞു.

Share this story