രാഹുൽ ഗാന്ധിക്ക് കൽപ്പറ്റയിൽ വീട് വെച്ച് നൽകണം; അപേക്ഷയുമായി ബിജെപി

Rahul

രാഹുൽ ഗാന്ധി എംപിക്ക് വീട് വെച്ച് നൽകണമെന്ന അപേക്ഷയുമായി ബിജെപി രംഗത്ത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി കൽപ്പറ്റയിൽ രാഹുൽ ഗാന്ധിക്ക് വീടും സ്ഥലവും നൽകണമെന്നാണ് ബിജെപിയുടെ ആവശ്യം. കൽപ്പറ്റ നഗരസഭ സെക്രട്ടറിക്ക് ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് കെപി മധു അപേക്ഷ നൽകി

സ്വന്തമായി വീടില്ലെന്നും 52 വയസ്സായെന്നും രാഹുൽ ഗാന്ധി പ്ലീനറി സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനെ കളിയാക്കി നേരത്തെ ബിജെപി സമൂഹമാധ്യമങ്ങളിൽ ട്രോളുകളുമായി എത്തിയിരുന്നു. പിന്നാലെയാണ് വീട് വെച്ച് നൽകണമെന്ന അപേക്ഷയുമായി ബിജെപി രംഗത്തുവന്നിരിക്കുന്നത്.
 

Share this story