പറയുന്നതിന് തിരിച്ച് കിട്ടുമെന്ന് രാഹുൽ ഗാന്ധി മനസ്സിലാക്കണം; പിവി അൻവറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

CM Pinarayi Vijayan

പറയുന്നതിന് നല്ലവണ്ണം തിരിച്ചുകിട്ടുമെന്ന് രാഹുൽ ഗാന്ധി മനസിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിവി അൻവറിന്റെ അധിക്ഷേപ പരാമർശത്തെ ന്യായീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാഹുൽ ഗാന്ധി പറയുമ്പോൾ ശ്രദ്ധിക്കണം. തിരിച്ചു കിട്ടുമെന്ന് നല്ലവണ്ണം മനസ്സിലാക്കണം. 

അങ്ങനെ കിട്ടാതിരിക്കത്തക്ക വ്യക്തിത്വമൊന്നുമല്ല രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിക്ക് നല്ല മാറ്റം വന്നുവെന്ന് പല സൗഹൃദ സംഭാഷണങ്ങളിലും കോൺഗ്രസുകാർ തന്നെ പറഞ്ഞിരുന്നു. അദ്ദേഹം ഇന്ത്യയിലുടനീളം നടന്ന് ധാരാളം അനുഭവമൊക്കെ വന്നുവെന്നാണ് കരുതിയത്. പക്ഷേ ഈ ഘട്ടത്തിൽ കേരളത്തിൽ വന്ന് പറഞ്ഞത് സാധാരണ രാഷ്ട്രീയ നേതാവിന് ചേർന്നതല്ല

കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് രാഹുൽ ഗാന്ധിയെ പോലെ ഒരാളിൽ നിന്നുമുണ്ടാകുന്നത് അപക്വമാണ്. കേരളത്തിലെ നേതാക്കൾ പറഞ്ഞു കൊടുക്കുന്നത് ആവർത്തിക്കേണ്ട വ്യക്തിയല്ല രാഹുൽ. അതാണ് രാഹുൽ പഴയ പേരിലേക്ക് മാറരുതെന്ന് പറഞ്ഞത്. അതിൽ ഉറച്ചുനിൽക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Share this story