അസമിൽ ക്ഷേത്രം സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു

rahul

ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലമായ അസമിലെ ബട്ടദ്രവ സത്രം സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. രാഹുലിനൊപ്പമുണ്ടായിരുന്ന ജയ്‌റാം രമേശ് അടക്കമുള്ള കോൺഗ്രസ് നേതാക്കളെയും ഉദ്യോഗസ്ഥർ തടഞ്ഞു. ക്ഷേത്ര ദർശനത്തിൽ നിന്ന് തന്നെ തടയാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് രാഹുൽ സുരക്ഷാ ഉദ്യോഗസ്ഥരോട് ചോദിച്ചു

എന്നാൽ മൂന്ന് മണിക്ക് ശേഷം രാഹുൽ ഗാന്ധിക്ക് ക്ഷേത്രം സന്ദർശിക്കാമെന്നാണ് ഭാരവാഹികൾ അറിയിച്ചത്. എന്നാൽ എല്ലാവരും പോകുന്നുണ്ടെന്നും രാഹുൽ ഗാന്ധിയെ മാത്രമാണ് തടയുന്നതെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ആരോപിച്ചു.
 

Share this story