രാഹുൽ ഗാന്ധി ഇന്ന് പത്രിക സമർപ്പിക്കും; കൽപ്പറ്റ നഗരത്തിൽ റോഡ് ഷോ

rahul

വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് പത്രികാ സമർപ്പണം. ഇതിന് മുന്നോടിയായി കൽപ്പറ്റ നഗരത്തിൽ റോഡ് ഷോയുണ്ടാകും. നൂറുകണക്കിന് പ്രവർത്തകർ റോഡ് ഷോയിൽ പങ്കെടുക്കും

മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, ഏറനാട്, വണ്ടൂർ, നിലമ്പൂർ, തിരുവമ്പാടി നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകർ റോഡ് ഷോയിൽ പങ്കെടുക്കും. കെ സുധാകരൻ, രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളും രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടാകും

കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിക്കുന്ന റോഡ് ഷോ സിവിൽ സ്‌റ്റേഷൻ പരിസരത്ത് അവസാനിക്കും. തുടർന്ന് വരണാധികാരി കൂടിയായ ജില്ലാ കലക്ടർ രേണുരാജിന് മുമ്പാകെ രാഹുൽ ഗാന്ധി പത്രിക സമർപ്പിക്കും.
 

Share this story