രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ തുടരും; ജാമ്യാപേക്ഷ കോടതി തള്ളി
Jan 17, 2026, 12:26 IST
ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് ജാമ്യമില്ല. വിശദമായ വാദത്തിന് ശേഷം തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രാഹുലിന് ജാമ്യം നിഷേധിച്ചു. ജഡ്ജി അരുന്ധതി ദിലീപാണ് ജാമ്യാപേക്ഷ തള്ളിയത്
കഴിഞ്ഞ ദിവസം അടച്ചിട്ട കോടതി മുറിയിലാണ് നീണ്ട വാദം നടന്നത്. അതിജീവിതയുടെ വിവരങ്ങൾ പുറത്താകാതിരിക്കാൻ വാദം അടച്ചിട്ട മുറിയിൽ വേണമെന്ന് പ്രോസിക്യൂഷനാണ് ആവശ്യപ്പെട്ടത്. ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു
സെഷൻസ് കോടതിയിൽ തിങ്കളാഴ്ച ജാമ്യ ഹർജി നൽകും. പ്രതിക്കെതിരെ നിരന്തരം പരാതിയുണ്ടെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. പരാതിക്കാരിയുടെ ചാറ്റ് വിവരങ്ങൾ പ്രതിഭാഗവും കോടതിയിൽ ഹാജരാക്കിയിരുന്നു
