ഉമ്മൻ ചാണ്ടിയെ ആശുപത്രിയിൽ സന്ദർശിച്ച് രാഹുൽ ഗാന്ധി; ആരോഗ്യനിലയിൽ പുരോഗതി

oommen

ന്യൂമോണിയ ബാധയെ തുടർന്ന് ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ രാഹുൽ ഗാന്ധി സന്ദർശി്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് രാഹുൽ ബംഗളൂരുവിലെ ഹെൽത്ത് കെയർ ഗ്ലോബൽ ആശുപത്രിയിലെത്തിയത്

കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, ബെന്നി ബെഹന്നാൻ തുടങ്ങിയവരും രാഹുലിനൊപ്പമുണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയോട് രാഹുൽ സംസാരിച്ചു. മക്കളോടും ഭാര്യയോടും ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു. അതേസമയം ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ നിലവിൽ പുരോഗതിയുണ്ട്. അദ്ദേഹത്തെ ഐസിയുവിൽ നിന്ന് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
 

Share this story