രാഹുലിനെ തിരുവല്ലയിലെ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി; ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയക്കും
പാലക്കാട്ടെ ഹോട്ടൽ മുറിയിൽ നിന്ന് ലഭിച്ച രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയക്കും. ഫോണിൽ നിർണായക ചാറ്റുകളുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. കസ്റ്റഡിയിലെടുക്കുമ്പോൾ ഫോൺ കയ്യിൽ എടുക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോലീസ് സമ്മതിച്ചിരുന്നില്ല
റൂം പൂട്ടി സീൽ ചെയ്ത ശേഷമാണ് രാഹുലുമായി പോലീസ് അന്ന് മടങ്ങിയത്. പിന്നാലെ ഇന്നലെയാണ് റൂമിൽ നിന്ന് ഫോൺ കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെ രാഹുലിനെ തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പത്തനംതിട്ട എആർ ക്യാമ്പിൽ നിന്നാണ് രാഹുലിനെ എത്തിച്ചത്
അതേസമയം ലാപ്‌ടോപ്പ് എവിടെയെന്ന ചോദ്യത്തിന് രാഹുൽ മറുപടി നൽകിയില്ല. പിടിച്ചെടുത്ത മൊബൈലുകളുടെ പാസ് വേഡും രാഹുൽ നൽകിയിട്ടില്ല. ലാപ് ടോപ്പ് കണ്ടെത്താൻ പാലക്കാടും വടകരയിലും കൂടുതൽ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
