വയനാട്ടിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ പിൻമാറ്റം മണ്ഡലത്തിലെ ജനങ്ങളോടുള്ള അനീതി: ആനി രാജ

annie

രാഹുൽ ഗാന്ധിയുടെ പിന്മാറ്റം വയനാട്ടിലെ ജനങ്ങളോടുള്ള അനീതിയെന്ന് സി.പി.ഐ നേതാവും എൽ.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന ആനി രാജ. റായ്ബറേലിയിൽ മത്സരിക്കുന്ന കാര്യം നേരത്തെ പറയണമായിരുന്നു. രാഷ്ട്രീയ ധാർമികതക്ക് നിരക്കാത്ത പ്രവൃത്തിയാണ്. ഉപതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമോ എന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് പാർട്ടിയിൽ ചർച്ച നടന്നിട്ടില്ലെന്നും ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയുമെന്നാണ് റിപ്പോർട്ട്. വയനാട്ടിൽ സന്ദർശനം നടത്തിയതിന് ശേഷം ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. സോണിയ ഗാന്ധിയുടെ മണ്ഡലമായിരുന്ന റായ്ബറേലിയാവും രാഹുൽ ഗാന്ധി നിലനിർത്തുക.

വയനാട് മണ്ഡലത്തിൽ നിന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കില്ലെന്നും റിപ്പോർട്ടുണ്ട്. പ്രിയങ്കയുടെ കൂടി അഭിപ്രായം തേടിയതിന് ശേഷമാണ് വയനാട്ടിൽ നിന്നും അവർ മത്സരിക്കേണ്ട തീരുമാനം കോൺഗ്രസ് എടുത്തത്. കേരളത്തിൽ നിന്നുള്ള നേതാവാകും കോൺഗ്രസിന് വേണ്ടി വീണ്ടും ജനവിധി തേടുക.

Share this story