ഒമ്പതാം ദിവസവും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ; മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചേക്കും

rahul mankoottathil

ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. തിരുവനന്തപുരം സെഷൻസ് കോടതി ഇന്നലെ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇന്ന് തന്നെ ഹൈക്കോടതിയിൽ ഹർജി  കൊണ്ടുവന്ന് പോലീസിന്റെ അറസ്റ്റ് നീക്കം തടയാൻ കഴിയുമോയെന്നാണ് നോക്കുന്നത്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ളത് ഗുരുതര ആരോപണങ്ങളാണെന്ന നിരീക്ഷണത്തോടെയാണ് സെഷൻസ് കോടതി അപേക്ഷ തള്ളിയത്. എന്നാൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്നും ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നുമാണ് രാഹുലിന്റെ വാദം. 

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം വിപുലീകരിക്കും. വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനും ശ്രമം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഒമ്പതാം ദിവസവും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്.
 

Tags

Share this story