അയോഗ്യനാക്കപ്പെട്ടതിന് ശേഷം രാഹുൽ ആദ്യമായി നാളെ വയനാട്ടിൽ; പതിനായിരങ്ങളെ അണിനിരത്തി റോഡ് ഷോ

rahul

എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായി രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ എത്തും. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുൽ മണ്ഡലത്തിൽ എത്തുന്നത്. രാഹുലിന്റെ സന്ദർശനത്തോടനുബന്ധിച്ച് കൽപ്പറ്റയിൽ പതിനായിരങ്ങളെ അണിനിരത്തി റോഡ് ഷോ സംഘടിപ്പിക്കുമെന്ന് യുഡിഎഫ് അറിയിച്ചു. റോഡ് ഷോയിൽ പാർട്ടി കൊടികൾക്ക് പകരം ദേശീയ പതാകയായിരിക്കും ഉപയോഗിക്കുക

സത്യമേവ ജയതേ എന്ന പേരിൽ ഉച്ചയ്ക്ക് 3 മണിക്ക് കൽപ്പറ്റ എസ്. കെ. എം. ജെ ഹൈസ്‌കൂൾ പരിസരത്ത് നിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. റോഡ് ഷോയ്ക്ക് ശേഷം സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരിൽ പൊതുസമ്മേളനം നടക്കും. യുഡിഎഫിലെ മുതിർന്ന നേതാക്കൾ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. 

റോഡ് ഷോയ്ക്ക് ശേഷം കൽപ്പറ്റ എംപി ഓഫീസിന് മുൻവശത്തായി പ്രത്യേകം സജ്ജമാക്കിയ വേദിയിൽ പൊതുയോഗം നടക്കും. കേരളത്തിലെ സാംസ്‌കാരിക പ്രവർത്തകരടക്കം യോഗത്തിൽ പങ്കെടുക്കും.
 

Share this story