രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി; എംഎൽഎ സ്ഥാനം രാജിവെക്കുന്നതാണ് നല്ലതെന്ന് സണ്ണി ജോസഫ്

MJ Rahul

ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് ഇക്കാര്യം ഇടുക്കിയിൽ പ്രഖ്യാപിച്ചത്. കോടതി വിധി വന്നതിന് പിന്നാലെ കെപിസിസി പ്രസിഡന്റിന്റെ വാർത്താ കുറിപ്പ് ഇറക്കിയിരുന്നു. പിന്നാലെയാണ് ഇടുക്കിയിൽ മാധ്യമങ്ങളെ സണ്ണി ജോസഫ് കണ്ടത്

എഐസിസി അനുമതിയോടെയാണ് തീരുമാനമെന്ന് സണ്ണി ജോസഫ് അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കുന്നതാണ് നല്ലത്. കോൺഗ്രസ് മാതൃകാപരമായ നടപടിയാണ് സ്വീകരിച്ചത്. രാഹുലിനെതിരെ പരാതി വന്നപ്പോൾ തന്നെ നേതാക്കളുമായി കൂടിയാലോചന നടത്തിയിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു

നേരത്തെ അടൂർ പ്രകാശും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കുന്നതാണ് നല്ലതെന്ന് പ്രതികരിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായി. കൂടുതൽ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ രാഹുലിനെ ഇനിയും സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് കോൺഗ്രസ് എത്തുകയായിരുന്നു
 

Tags

Share this story