രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം
ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. രണ്ടാമത്തെ ബലാത്സംഗ കേസിലാണ് മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടയ്ക്ക് അന്വേഷണ സംഘത്തിന് മുന്നിലെത്തി ഒപ്പിടണം, രാഹുലിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം എന്നിങ്ങനെയാണ് ഉപാധികൾ
വിശദമായ വാദം കേട്ട് മൂന്ന് ദിവസം കഴിഞ്ഞാണ് വിധി വന്നിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് കൂടുതൽ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പിന്തുടർന്ന് ശല്യപ്പെടുത്തുക, തടഞ്ഞുവെക്കുക, അതിക്രമിച്ച് കയറുക എന്നീ വകുപ്പുകളാണ് ചുമത്തിയത്.
ബംഗളൂരുവിൽ താമസിക്കുന്ന 23കാരിയുടെ പരാതിയിലാണ് രണ്ടാമത്തെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തത്. വിവാഹാഭ്യർഥന നടത്തി കൂട്ടിക്കൊണ്ടുപോയി ഔട്ട് ഹൗസിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി.
