രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സംഗ കേസിൽ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി

rahul mankoottathil

ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് ഹൈക്കോടതി നീട്ടി. ജനുവരി ഏഴ് വരെയാണ് അറസ്റ്റിന് വിലക്കുണ്ടാകുക. ആദ്യ ബലാത്സംഗ കേസിലെ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചിരുന്നു. 

സാധാരണ ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചിരുന്നത്. ഇന്ന് അദ്ദേഹം അവധിയായതിനാൽ മറ്റൊരു ബെഞ്ചിലാണ് ഹർജി എത്തിയത്. മുൻകൂർ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാമെന്ന് കോടതി പറയുകയായിരുന്നു

ഈ സമയമാണ് രാഹുലിന്റെ അഭിഭാഷകൻ അറസ്റ്റിനുള്ള വിലക്ക് ഇന്ന് വരെയാണ് ഉള്ളതെന്ന് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇത് നീട്ടണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്നാണ് കേസ് ഇനി പരിഗണിക്കുന്ന ജനുവരി 7 വരെ അറസ്റ്റിനുള്ള വിലക്ക് നീട്ടിയത്.
 

Tags

Share this story