രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്‌പെൻഷൻ സ്പീക്കറെ അറിയിക്കും; സതീശൻ കത്ത് നൽകും

രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്‌പെൻഷൻ സ്പീക്കറെ അറിയിച്ച് കത്ത് നൽകും. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് രാഹുലിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തുവെന്ന് കാണിച്ച് സ്പീക്കർക്ക് കത്ത് നൽകുക. സഭയിൽ വരുന്നതിൽ രാഹുൽ സ്വയം തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ
സഭയിൽ വരുന്നതിൽ നിന്ന് എംഎൽഎയെ വിലക്കാൻ പാർട്ടിക്ക് കഴിയില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. ലൈംഗിക ആരോപണങ്ങൾ നേരിട്ടതിനെ തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. രാഹുൽ സഭയിൽ വരേണ്ടതില്ലെന്ന നിലപാടാണ് വിഡി സതീശനുള്ളത്
എന്നാൽ എ ഗ്രൂപ്പിനും പാർട്ടിലെ ഒരു വിഭാഗത്തിനും രാഹുൽ സഭയിൽ വരണമെന്ന നിലപാടാണുള്ളത്. നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കുകയാണ്. രാഹുൽ വന്നാൽ മുന്നണിക്ക് നല്ലതല്ലെന്നും ശ്രദ്ധ മുഴുവൻ രാഹുലിനെതിരായ ആരോപണങ്ങളിലേക്ക് മാറുമെന്നും വിഡി സതീശൻ വിഭാഗം പറയുന്നു.