രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി; നാളെ പരിഗണിക്കും

rahul

മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഹർജി നാളെ കോടതി പരിഗണിക്കും. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് സെഷൻസ് കോടതിയെ സമീപിച്ചത്

പോലീസ് റിപ്പോർട്ട് വന്ന ശേഷമാകും ജില്ലാ കോടതിയിൽ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കുക. പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനിൽക്കും എന്നതടക്കമുള്ള പരാമർശങ്ങളോടെയാണ് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി നേരത്തെ ജാമ്യാപേക്ഷ തള്ളിയത്. ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമെന്ന പ്രതിഭാഗം വാദവും കോടതി തള്ളിയിരന്നു

മറ്റ് രണ്ട് കേസുകളുടെ സമാന സ്വഭാവവും കോടതിയിൽ രാഹുലിന് തിരിച്ചടിയായിരുന്നു. രാഹുൽ അനുകൂലികൾ അതിജീവിതക്കെതിരെ നടത്തുന്ന സൈബർ ആക്രമണങ്ങളും അതിലെടുത്ത കേസുകളും പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. സൈബർ ആക്രമണങ്ങൾക്ക് ഭീഷണിയുടെ സ്വരമെന്നും കോടതി വിലയിരുത്തി.
 

Tags

Share this story