രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പത്തനംതിട്ട സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയേക്കും

Rahul

മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജാമ്യാപേക്ഷയുമായി ഇന്ന് പത്തനംതിട്ട സെഷൻസ് കോടതിയെ സമീപിക്കും. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കോടതിയിൽ അതീവ ഗുരുതരമായ പരാമർശങ്ങളും രാഹുലിനെതിരെ വന്നിരുന്നു

പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനിൽക്കുമെന്ന പരാമർശങ്ങളോടെയാണ് കോടതി ജാമ്യം നിഷേധിച്ചത്. രാഹുലിന്റെ എല്ലാ വാദങ്ങളും മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. മുമ്പും സമാനമായ കുറ്റകൃത്യത്തിൽ പ്രതി ഏർപ്പെട്ടിട്ടുണ്ട്. ജാമ്യം ലഭിച്ചാൽ ഇരയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു

ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമല്ലെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരിയുടെ മൊഴിയിൽ ഒപ്പില്ലെന്നതടക്കമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം കോടതി തള്ളിയിരുന്നു. അതേസമയം സെഷൻസ് കോടതി വിഷയത്തിൽ എന്ത് നിലപാട് എടുക്കുമെന്നാണ് ഇനി കാണേണ്ടത്.
 

Tags

Share this story