രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് ഇന്ന്

youth congress

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തതിന് പിന്നാലെ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകിയതായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി. ബുധനാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും വൈകുന്നേരം ആറ് മണിക്ക് സംസ്ഥാനത്തെമ്പാടുമുള്ള പോലീസ് സ്‌റ്റേഷനുകളിലേക്കും മണ്ഡലം ആസ്ഥാനങ്ങളിലേക്കും സമരജ്വാല എന്ന പേരിൽ പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കും

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പോലീസിന്റെ അസാധാരണ നടപടികൾക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അബിൻ വർക്കി പറഞ്ഞു. സെക്രട്ടേറിയറ്റ് മാർച്ചിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി ഇന്നലെ ജാമ്യം നിഷേധിച്ചിരുന്നു. രാഹുലിനെ 22ാം തീയതി വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
 

Share this story