രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; വ്യാപക പ്രതിഷേധത്തിനൊരുങ്ങി യൂത്ത് കോൺഗ്രസ്

rahul

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധത്തിനൊരുങ്ങി യൂത്ത് കോൺഗ്രസ്. സെക്രട്ടേറിയറ്റ് മാർച്ച് അക്രമക്കേസിൽ ഇന്ന് പുലർച്ചെയാണ് കന്റോൺമെന്റ് പോലീസ് അടൂരിലെ വീട്ടിലെത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്. ഭീകരവാദിയോട് എന്ന പോലെയാണ് പോലീസ് രാഹുലിനോട് പെരുമാറിയതെന്നും വീട് മൊത്തം പോലീസ് വളയുകയായിരുന്നുവെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു

പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. സെക്രട്ടേറിയറ്റ് മാർച്ചിനെതിരെ പോലീസ് എടുത്ത കേസിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് വിഡി സതീശൻ ഉൾപ്പെടെയുള്ളവർക്കെതിരെ കന്റോൺമെന്റ് പോലീസ് കേസെടുത്തത്.
 

Share this story