രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് കേസുകളിൽ ജാമ്യം ലഭിച്ചു; ജയിലിൽ തുടരും

rahul

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് കേസുകളിൽ ജാമ്യം. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട പുതിയ രണ്ട് കേസുകളിലാണ് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം നിലവിൽ ജയിലിലാകാൻ കാരണമായ കേസിൽ റിമാൻഡ് കാലാവധി തീരാത്തതിനാൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ തന്നെ തുടരും. കേസിലെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ഇന്ന് രാവിലെയാണ് പുതിയ മൂന്ന് കേസുകളിൽ കൂടി രാഹുൽ മാങ്കുട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സെക്രട്ടേറിയറ്റ് മാർച്ചിലെടുത്ത രണ്ട് കേസുകളിലും ഡിജിപി ഓഫീസ് മാർച്ചിലെടുത്ത കേസിലുമായിരുന്നു അറസ്റ്റ്. പൂജപ്പുര ജയിലിലെത്തിയാണ് കന്റോൺമെന്റ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസുകളിലാണ് ഇന്ന് രാഹുലിനെ കോടതിയിൽ ഹാജരാക്കിയത്. ഇതിൽ രണ്ട് കേസിൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു


 

Share this story