രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും മെഡിക്കൽ പരിശോധന; ജാമ്യം ലഭിക്കുന്നതിൽ നിർണായകം

rahul

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന് വീണ്ടും മെഡിക്കൽ പരിശോധന. രാഹുലിന് വിശദമായ പരിശോധന നടത്താൻ കോടതി നിർദേശിച്ചു. എവിടെ വെച്ച് പരിശോധന നടത്തണമെന്ന് കോടതി നിർദേശിക്കും. ജാമ്യം നൽകുന്നതിൽ മെഡിക്കൽ പരിശോധന നിർണായകമാണ്. രാവിലത്തെ മെഡിക്കൽ പരിശോധന പ്രകാരം രാഹുൽ ഫിറ്റ് ആണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു

എന്നാൽ തനിക്ക് നട്ടെല്ലിന് വേദനയുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വാദിച്ചതോടെയാണ് വീണ്ടും പരിശോധന നടത്തുന്നത്. ഇന്ന് പുലർച്ചെ അടൂരിലെ വീട്ടിലെത്തിയാണ് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. പലയിടത്തും സംഘർഷങ്ങളുണ്ടായിട്ടുണ്ട്.
 

Share this story