രാഹുൽ മാങ്കുട്ടത്തിലിന്റെ അറസ്റ്റ്: എറണാകുളം, പാലക്കാട് കലക്ടറേറ്റുകളിലേക്ക് ഇന്ന് യൂത്ത് കോൺഗ്രസ് മാർച്ച്

youth congress

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ന് എറണാകുളം, പാലക്കാട് ജില്ലാ കലക്ടറേറ്റുകളിലേക്ക് മാർച്ച് നടത്തും. രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിക്കുന്നതുവരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. വരും ദിവസങ്ങളിൽ കൂടുതൽ ജില്ലകളിലേക്ക് പ്രതിഷേധം വ്യാപിപിക്കും

ഇന്നലെ ക്ലിഫ് ഹൗസിലേക്കും യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയിരുന്നു. പോലീസിന് നേരെ കമ്പുകളും കല്ലുകളും യൂത്ത് കോൺഗ്രസുകാർ വലിച്ചെറിഞ്ഞു. മുഖ്യമന്ത്രിയുടെയും ഡിവൈഎഫ്‌ഐയുടെയും ഫ്‌ളക്‌സ് ബോർഡുകളും യൂത്ത് കോൺഗ്രസുകാർ വ്യാപകമായി നശിപ്പിച്ചു. വിടി ബൽറാമിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്.
 

Share this story