രാഹുൽ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കണം, ധാർമികതയുടെ പ്രശ്‌നമില്ല; മലക്കം മറിഞ്ഞ് പിജെ കുര്യൻ

PJ Kurien

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പ്രസ്താവന തിരുത്തി മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ. രാഹുലിനെ തിരിച്ചെടുക്കണമെന്നും അച്ചടക്ക നടപടി പിൻവലിച്ചാൽ രാഹുലിന് പാലക്കാട് മത്സരിക്കാൻ യോഗ്യതയുണ്ടെന്നും കുര്യൻ പറഞ്ഞു. 

നടപടി പിൻവലിക്കണോ വേണ്ടയോ എന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ഇതിൽ ധാർമികതയുടെ പ്രശ്‌നമില്ല. സിപിഎമ്മിനില്ലാത്ത ധാർമികത ഇവിടെ എന്തിനാണ്. ആരോപണവിധേയരായ സിപിഎം നേതാക്കൾ പദവിയിൽ തുടരുന്നുണ്ടല്ലോയെന്നും പിജെ കുര്യൻ ചോദിച്ചു

രാഹുലിനെ തിരിച്ചെടുക്കണം. ഇന്നലെ രാഹുൽ തന്നോട് പ്രതിഷേധം അറിയിച്ചിട്ടില്ല. ഏത് സാഹചര്യത്തിലാണ് താൻ പ്രതികരണം നടത്തിയതെന്ന് രാഹുലിന് ബോധ്യപ്പെട്ടു. കൂടുതലും സംസാരിച്ചത് മറ്റ് കാര്യങ്ങളാണെന്നും പിജെ കുര്യൻ വ്യക്തമാക്കി.
 

Tags

Share this story