യുവതിയുടെ ഫ്‌ളാറ്റിലെത്തി രാഹുൽ ആത്മഹത്യാ ഭീഷണി മുഴക്കി; ഗർഭച്ഛിദ്രത്തിന് ഗുളിക കഴിക്കാൻ നിർബന്ധിച്ചു

rahul mankoottathil

യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗർഭച്ഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആത്മഹത്യാഭീഷണി മുഴക്കിയതായി പ്രോസിക്യൂഷൻ കോടതിയിൽ. പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തിയാണ് രാഹുൽ ആത്മഹത്യാ ഭീഷണി മുഴക്കിയതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ഗർഭച്ഛിദ്രത്തിന് സമ്മർദം ചെലുത്താനായിരുന്നു ആത്മഹത്യാ ഭീഷണിയെന്നും പ്രോസിക്യൂഷൻ പറഞ്ഞു

ഫ്‌ളാറ്റിൽ നിന്ന് ചാടുമെന്നായിരുന്നു രാഹുലിന്റെ ഭീഷണി. ഇതേ തുടർന്നാണ് യുവതി ഗർഭച്ഛിദ്രത്തിന് തയ്യാറായത്. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി വിധി പറയാനായി മാറ്റി. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം നൽകിയ ഉപഹർജിയിൽ കോടതി ഒരു മണിയോടെ വിധി പറയും

മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നലെ കോടതിയിൽ ഒന്നര മണിക്കൂർ വാദം നടന്നിരുന്നു. അടച്ചിട്ട കോടതി മുറിയിലാണ് ഇന്നും വാദം തുടർന്നത്. ബലാത്സംഗവും ഗർഭച്ഛിദ്രവും നടന്നുവെന്ന് സ്ഥാപിക്കുന്നതിന് ഡോക്ടറുടെ മൊഴി സഹിതമുള്ള രേഖ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
 

Tags

Share this story