രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ നിന്ന് പുറത്തേക്ക്; യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് റദ്ദാക്കി

rahul

സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചുള്ള നൈറ്റ് മാർച്ച് യൂത്ത് കോൺഗ്രസ് റദ്ദാക്കി. രാഹുലിന് എല്ലാ കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണിയോടെ രാഹുൽ മാങ്കൂട്ടത്തിൽ പൂജപ്പുര ജയിലിൽ നിന്ന് പുറത്തിറങ്ങിയേക്കും. ജയിലിന് മുന്നിൽ രാഹുലിന് വൻ വരവേൽപ്പും ആഹ്ലാദ പ്രകടനവും ഒരുക്കാനാണ് യൂത്ത് കോൺഗ്രസിന്റെ നീക്കം. 

രാഹുലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടേറിയറ്റിലേക്കാണ് നേരത്തെ മാർച്ച് പ്രഖ്യാപിച്ചിരുന്നത്. നൈറ്റ് മാർച്ചിൽ പങ്കെടുക്കാനായി യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസ് അടക്കം കേരളത്തിലെത്തിയിരുന്നു. മാർച്ച് ഒഴിവാക്കിയതോടെ ജയിൽ മോചിതനാകുന്ന രാഹുലിനെ സ്വീകരിക്കാൻ ശ്രീനിവാസ് എത്തും.
 

Share this story