രാഹുലിനെ നാളെ ഹെലിപാഡിൽ സ്വീകരിക്കും; പൊതുസമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് കെ മുരളീധരൻ

muraleedharan

നാളെ നടക്കുന്ന രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ നിന്നും വിട്ടുനിൽക്കുമെന്ന് കെ മുരളീധരൻ എംപി. എന്നാൽ ഹെലിപാഡിൽ എത്തി രാഹുൽ ഗാന്ധിയെ സ്വീകരിക്കും. അത് ചെയ്യുന്നത് രാഹുൽ ഗാന്ധിയോടുള്ള ബഹുമാനം കൊണ്ടു മാത്രമാണ്. എന്നാൽ പൊതു സമ്മേളനത്തിൽ പങ്കെടുക്കില്ലെന്നും മുരളീധരൻ പറഞ്ഞു

പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ പലതും പത്രത്തിലൂടെയാണ് താൻ അറിയുന്നത്. പുനഃസംഘടനാ ചർച്ചയെ കുറിച്ച് ഒന്നും അന്വേഷിക്കാറില്ല. കെ മുരളീധരൻ എന്തെങ്കിലും പറഞ്ഞാൽ മാത്രമേ പ്രശ്‌നങ്ങളുള്ളു. മറ്റുള്ളവർക്ക് എന്തും പറയാം എന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. 

എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി വയനാട് എത്തുന്നത്. നാളെ എത്തുന്ന രാഹുലിന് ഗംഭീര സ്വീകരണം ഒരുക്കാനാണ് കെപിസിസി തീരുമാനം. വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള പ്രവർത്തകരെ അണിനിരത്തി വൻ റാലി നടത്തും. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമെത്തും.
 

Share this story