രാഹുൽ മാങ്കൂട്ടത്തിലിനോട് മാപ്പ് പറയില്ല; നിയമപരമായി നേരിടും: എം വി ഗോവിന്ദൻ

MV Govindan

വ്യാജ മെഡിക്കൽ രേഖാ പരാമർശത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനോട് മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോടതി വിധി ഉദ്ധരിച്ചാണ് പ്രസ്താവന താൻ നടത്തിയതെന്നും എം.വിഗോവിന്ദൻ വിശദീകരണം നൽകി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നോട്ടീസ് അയച്ചത്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ വക്കീൽ നോട്ടീസിനെ സിപിഐഎം നിയമപരമായി നേരിടും. എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ ഒരു കോടി രൂപ നഷ്ട പരിഹാരവും വാർത്ത സമ്മേളനം വിളിച്ചു. മാപ്പ് പറയണമെന്നുമായിരുന്നു നോട്ടീസിൽ ഉന്നയിച്ച  ആവശ്യം. രാഹുൽ മാങ്കൂട്ടത്തിലിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ട കാര്യമാണെന്നും കോടതിവിധി ഉദ്ധരിച്ചാണ് താൻ പറഞ്ഞതെന്നും എം വി ഗോവിന്ദൻ മറുപടി നൽകി.

Share this story