രാഹുലിന്റെ അറസ്റ്റ് സ്പീക്കറെ അറിയിച്ച് അന്വേഷണ സംഘം; അയോഗ്യനാക്കാനുള്ള നീക്കം തുടങ്ങി

rahul

ബലാത്സംക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത വിവരം സ്പീക്കറെ എസ്‌ഐടി രേഖാമൂലം അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അയോഗ്യതാ നടപടിക്ക് തുടക്കമായേക്കും. എസ്‌ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടിയ ശേഷമാകും അയോഗ്യനാക്കാനുള്ള നടപടിയിലേക്ക് കടക്കുക.

എംഎൽഎ സ്ഥാനം സ്വയം ഒഴിഞ്ഞില്ലെങ്കിൽ അംഗത്തെ പുറത്താക്കാൻ നിയമസഭയ്ക്ക് അധികാരം ഉണ്ട്. അംഗങ്ങൾക്കുണ്ടാകേണ്ട പൊതു പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എത്തിക്സ് കമ്മിറ്റി നൽകുന്ന ശുപാർശ നിയമസഭ അംഗീകരിച്ചാൽ രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാം. എത്തിക്സ് കമ്മിറ്റിയ്ക്ക് അംഗങ്ങളുടെ പരാതി ലഭിക്കേണ്ടതുണ്ട്.

അതേസമയം രാഹുലിനായി പ്രത്യേക അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഹോട്ടലിൽ എത്തി തെളിവെടുക്കുന്നതിനും യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ ഫോൺ കണ്ടെത്തുന്നതിനുമായാണ് കസ്റ്റഡിയിൽ പ്രതിയെ ചോദിക്കുന്നത്. 


 

Tags

Share this story