മുങ്ങിനടക്കാനുറച്ച് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കും
മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ. യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്ന കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിക്കാൻ നീക്കം
സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുൽ കീഴടങ്ങുമെന്നായിരുന്നു കരുതിയിരുന്നത്. കോൺഗ്രസിൽ നിന്ന് പുറത്താക്കുക കൂടി ചെയ്തതോടെ രാഹുലിന് മറ്റ് മാർഗമില്ല. എന്നാൽ മുൻകൂർ ജാമ്യവുമായി ഹൈക്കോടതിയെ സ്വീകരിക്കാനാണ് നിലവിൽ നീക്കം നടക്കുന്നത്. അതേസമയം രാഹുലിനെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി
കേസ് ഉയർന്ന് വന്നപ്പോൾ തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് രാഹുൽ ശ്രമിച്ചത്. എന്നാൽ സുപ്രീം കോടതിയുടെ പ്രത്യേക പരാമർശത്തെ തുടർന്ന് അതിന് സാധിച്ചില്ല. കേരളാ ഹൈക്കോടതി മുൻകൂർ ജാമ്യഹർജികൾ നേരിട്ട് പരിഗണിച്ച് ജാമ്യം അനുവദിക്കുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി അടുത്തിടെ പറഞ്ഞിരുന്നു
