രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു; രണ്ടാമത്തെ കേസിൽ പരാതിക്കാരി മൊഴി നൽകി

Rahul

രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. രണ്ടാമത്തെ ബലാത്സംഗ കേസിൽ പരാതിക്കാരി മൊഴി നൽകി. രക്ഷപ്പെടാൻ കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്‌തെന്നാണ് മൊഴി. പലതവണ ഭീഷമിപ്പെടുത്തി വീണ്ടും വിളിച്ചെന്നും പേടി കാരണമാണ് ഇത്രയും നാൾ പുറത്ത് പറയാതിരുന്നതെന്നും പരാതിക്കാരി മൊഴി നൽകി

എസ് പി പൂങ്കുഴലിയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയും ഡിജിറ്റൽ തെളിവുകളും കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ചിട്ടുണ്ട്. രണ്ടാമത്തെ ബലാത്സംഗത്തെ കേസിൽ രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് അന്വേഷണ സംഘത്തിന്റെ നാടകീയ നീക്കം

തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ആദ്യ കേസിൽ ഈ മാസം 15 വരെ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. അതേസമയം രണ്ടാമത്തെ കേസിൽ അറസ്റ്റ് തടഞ്ഞിട്ടില്ല
 

Tags

Share this story