നെടുമ്പാശ്ശേരി വിമാനത്താവളം റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് റെയിൽവേ ബോർഡിന്റെ അനുമതി

nedumbassery

നെടുമ്പാശ്ശേരി വിമാനത്താവളം റെയിൽവേ സ്റ്റേഷൻ പദ്ധതി നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം കേന്ദ്രസഹമന്ത്രി ജോർജ് കുര്യനെ അറിയിച്ചത്. യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യമാണ് നടപ്പാകാൻ പോകുന്നത്.

വിമാനത്താവളം യാത്രക്കാർക്ക് വളരെ സൗകര്യപ്രദമായ രീതിയിലാണ് റെയിൽവേ സ്റ്റേഷന്റെ നിർമാണം നടത്തുക. അങ്കമാലിക്കും ചൊവ്വരക്കും ഇടയിൽ വിമാനത്താവളിന് സമീപത്ത് തന്നെയായിരിക്കും പുതിയ റെയിൽവേ സ്റ്റേഷൻ

റെയിൽവേ ബോർഡ് അനുമതി നൽകിയതോടെ സ്‌റ്റേഷന്റെ നിർമാണം ഉടൻ ആരംഭിച്ചേക്കും. നിലവിൽ വിമാനത്താവളത്തിലേക്ക് ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്നവർ ആശ്രയിക്കുന്നത് ആലുവ റെയിൽവേ സ്‌റ്റേഷനെയോ അങ്കമാലിയെയോ ആണ്. അങ്കമാലിയിൽ ആണെങ്കിൽ എല്ലാ ട്രെയിനുകൾക്കും സ്‌റ്റോപ്പില്ലെന്നൊരു പരിമിതിയുമുണ്ട്.
 

Tags

Share this story