ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ; നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ നാല് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലാണ് മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

കനത്ത ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നലെ മഴ ലഭിച്ചിരുന്നു.
 

Share this story