മഴയും മൂടൽ മഞ്ഞും; കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചു വിടുന്നു

karipur

മഴയും കനത്ത മൂടൽ മഞ്ഞിനെയും തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചു വിടുന്നു. നെടുമ്പാശ്ശേരിയിലേക്കും കണ്ണൂരിലേക്കുമാണ് വിമാനങ്ങൾ വഴി തിരിച്ചുവിടുന്നത്. കരിപ്പൂർ പ്രദേശത്ത് ഇന്ന് നല്ല മഴയാണ് ലഭിച്ചത്

ഗൾഫിൽ നിന്നെത്തുന്ന വിമാനങ്ങളും വഴിതിരിച്ചുവിടുന്നുണ്ട്. കാലാവസ്ഥാ അനുകൂലമായാൽ പഴയ രീതിയിൽ സർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു

വിമാനത്താവളത്തിന് സമീപത്തെ കനാൽ നിറഞ്ഞ് വീടുകളുടെ മുറ്റത്ത് വെള്ളം കയറി. വിമാനത്താവളത്തിലെ വളപ്പിലെ വെള്ളമാണ് കനാലിൽ എത്തുന്നത്.
 

Share this story