മഴ ശക്തമാകുന്നു; തിരുവനന്തപുരത്ത് മിന്നലേറ്റ് ഒരാൾ മരിച്ചു: രണ്ട് പേർക്ക് പരുക്ക്

ഇടിമിന്നൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നതിനിടെ തിരുവനന്തപുരത്ത് മിന്നലേറ്റ് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ചയാണ് സംഭവം.

നെയ്യാറ്റിൻകര കുന്നത്തുകാലിൽ പരശുവയ്ക്കൽ സ്വദേശി വിൻസെന്‍റ് ആണ് മരിച്ചത്. പരശുവയ്ക്കൽ സ്വദേശി അജേഷ്, ആടുമൻകാവ് സ്വദേശി ദാസയ്യൻ എന്നിവർക്കാണ് പരുക്കേറ്റത്.

കുന്നത്തുകാലിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിൽ ജോലി ചെയ്തുകൊണ്ടിരിക്കവേയാണ് ഇവർക്ക് മിന്നലേറ്റത്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags

Share this story