മെയ് 14 വരെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് വയനാട്ടിലാണ് യെല്ലോ അലർട്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലർട്ടായിരിക്കും

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഞായറാഴ്ചയും മെയ് 13ന് പത്തനംതിട്ടയിലും യെല്ലോ അലർട്ടായിരിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്

ഇന്ന് മുതൽ മെയ് 14 വരെ എല്ലാ ദിവസവും എല്ലാ ജില്ലകളിലും മഴ ലഭിച്ചേക്കും. അലർട്ടില്ലാത്ത ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത.
 

Share this story