ഇന്നും മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്

Hevy Rain New

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയുണ്ടാകുമെന്ന് റിപ്പോർട്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പറഞ്ഞിട്ടുണ്ട്.  ഇന്ന് 8 ജില്ലകളിൽ  യെല്ലോ അലർട്ടുണ്ട്.

വരുന്ന 5 ദിവസം മഴ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.  ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പറഞ്ഞിട്ടുണ്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ്. റിപ്പോർട്ട്. ഇന്ന് കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് അറിയിപ്പിലുണ്ട്.  

Tags

Share this story