സിസ തോമസ് സ്ഥാനമൊഴിയേണ്ടെന്ന് രാജ്ഭവൻ; പുതിയ വിസി നിയമനം ഉടനുണ്ടാകില്ല
Sat, 25 Feb 2023

സാങ്കേതിക സർവകലാശാല വിസി സിസ തോമസ് ഉടൻ സ്ഥാനമൊഴിയേണ്ടതില്ലെന്ന് രാജ്ഭവന്റെ നിർദേശം. പുതിയ വിസി നിയമനം ഉടൻ ഉണ്ടാകില്ലെന്നും ഹൈക്കോടതി വിധിയിൽ അവ്യക്തതയെന്നും രാജ്ഭവൻ വിലയിരുത്തി. നിയമനാധികാരി അറിയിക്കാതെ സ്ഥാനമൊഴിയില്ലെന്നാണ് സിസ തോമസിന്റെയും നിലപാട്
നാല് ദിവസം മുമ്പ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ പുതിയ വിസി സ്ഥാനത്തേക്ക് മൂന്നംഗ പാനൽ നിർദേശിച്ച് രാജ്ഭവന് അയച്ചിരുന്നു. എന്നാൽ ഇതിൽ ഗവർണർ തീരുമാനമെടുക്കുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. നിയമോപദേശം തേടിയിട്ടുണ്ട് എന്ന് മാത്രമായിരുന്നു ഗവർണർ നൽകിയ മറുപടി
എന്നാൽ സിസ തോമസ് ഉടൻ സ്ഥാനമൊഴിയേണ്ടെന്ന നിർദേശം ഗവർണർ നൽകിയെന്നാണ് അറിയുന്നത്. ഹൈക്കോടതി വിധിയിൽ സിസ തോമസിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും രാജ്ഭവൻ ചൂണ്ടിക്കാട്ടുന്നു.