രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഏപ്രിൽ 5ന് യുഡിഎഫിന്റെ രാജ്ഭവൻ സത്യഗ്രഹം

udf

രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചും ബിജെപി സർക്കാരിന്റെ അഴിമതിയിൽ പ്രതിഷേധിച്ചും രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും യുഡിഎഫ് ഏപ്രിൽ 5ന് രാജ് ഭവന് മുന്നിൽ സത്യഗ്രഹം നടത്തും. എംഎൽഎമാരും നേതാക്കളും സത്യഗ്രഹത്തിൽ പങ്കെടുക്കുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ അറിയിച്ചു

പ്രതിഷേധ സത്യഗ്രഹം രാജ്ഭവന് മുന്നിൽ രാവിലെ 10 മണിക്ക് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പി കെ കുഞ്ഞാലിക്കുട്ടി, പിജെ ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, മാണി സി കാപ്പൻ, സി പി ജോൺ തുടങ്ങിയവർ പങ്കെടുക്കും.
 

Share this story