പെരിയ ഇരട്ടക്കൊലക്കേസ് നടത്താൻ സിപിഎം മൂന്നര കോടി പിരിക്കുന്നുവെന്ന് രാജ് മോഹൻ ഉണ്ണിത്താൻ

unnithan

പെരിയ ഇരട്ടക്കൊലക്കേസ് നടത്താൻ സിപിഎം മൂന്നര കോടി പിരിക്കുന്നുവെന്ന് രാജ് മോഹൻ ഉണ്ണിത്താൻ
പെരിയ ഇരട്ടകൊലക്കേസ് നടത്താൻ സിപിഎം മൂന്നരക്കോടി പിരിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. പ്രതികൾക്ക് വേണ്ടി പണപ്പിരിവ് നടത്തിയും അഭിഭാഷകനെ വെച്ച് കേസ് വാദിച്ചും കുടുംബാംഗങ്ങൾക്ക് ജോലി നൽകിയും പ്രതികളെ സഹായിക്കാൻ സിപിഎം നടത്തുന്ന കാര്യങ്ങൾ പകൽപോലെ വ്യക്തമാണെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. 

പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ കെപിസിസിയും ഡിസിസിയും അടക്കമുള്ള സംഘടനകൾ ഏതറ്റം വരേയും പോകും. കൊല്ലപ്പെട്ടവരുടെ കുടുംബം കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിക്കെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ചിലും ഡിവിഷൻ ബെഞ്ചിലും സുപ്രീംകോടതി വരേയും പോയി പരാജയപ്പെട്ട പിണറായി സർക്കാർ പ്രതികളെ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ്. ലക്ഷക്കണക്കിന് രൂപയുടെ നികുതി പണമാണ് സർക്കാർ ഖജനാവിൽ നിന്നും കേസിലെ പ്രതികളെ രക്ഷിക്കാൻ വേണ്ടി സർക്കാർ ചെലവഴിച്ചതെന്നും എംപി വിമർശിച്ചു.

Share this story