ഇപി ജയരാജനുമായി ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് രാജീവ് ചന്ദ്രശേഖർ

rajeev

എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായി ബിസിനസ് ബന്ധമുണ്ടെന്ന കോൺഗ്രസിന്റെ ആരോപണം നിഷേധിച്ച് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖരൻ. 18 കൊല്ലമായി രാഷ്ട്രീയത്തിലുള്ള ആളാണ് താൻ. ഇത്തരം മടിയൻമാരായ രാഷ്ട്രീയക്കാരെ കുറെ കണ്ടിട്ടുണ്ട്. ആരോപണങ്ങൾക്ക് പിന്നാലെ പോകാൻ ഇല്ല

തനിക്ക് വേറെ പണിയുണ്ട്. നുണയ്ക്കും അർധ സത്യങ്ങൾക്കും പിന്നാലെ പോകാനില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പരാതിയുണ്ടെങ്കിൽ ധൈര്യമുണ്ടെങ്കിൽ കോടതിയിൽ പോകട്ടെ. എന്നാൽ അത് ചെയ്യാതെ ഇങ്ങനെ പുകമറ ഉണ്ടാക്കാൻ മാത്രമാണ് അവർക്ക് അറിയുക

ആരോപണങ്ങളിൽ വിഡി സതീശനെതിരെ നിയമനടപടിക്കില്ല. തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിനായി മാർഗരേഖ ഇറക്കും. ഒരു മതസമൂഹത്തെ പേടിപ്പെടുത്താൻ രണ്ട് മുന്നണികളും ശ്രമിക്കുകയാണ്. സിഎഎയിൽ യുഡിഎപും എൽഡിഎഫും നുണ പറയുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു
 

Share this story