റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് രാജീവ് ചന്ദ്രശേഖർ
റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. റിപ്പോർട്ടർ ഉടമ ആന്റോ അഗസ്റ്റിൻ, കൺസൾട്ടിംഗ് എഡിറ്റർ അരുൺ കുമാർ, കോർഡിനേറ്റിംഗ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോർഡിനേറ്റർ ജിമ്മി ജയിംസ്, ബ്യൂറോ ചീഫ് ടി വി പ്രസാദ് എന്നിവരടക്കം ഒമ്പത് പേർക്കെതിരെയാണ് കേസ്
രാജീവ് ചന്ദ്രശേഖറിന് ബന്ധമില്ലാത്ത ബിപിഎൽ എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്ത് വ്യാജ വാർത്തകൾ തുടർച്ചയായി സംപ്രേഷണം ചെയ്തതോടെയാണ് കേസ്. ഏഴ് ദിവസത്തിനുള്ളിൽ വ്യാജ വാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസിലുള്ളത്
അതേസമയം രാജീവ് ചന്ദ്രശേഖറിനെതിരായ ആരോപണം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് ബിപിഎൽ നേരത്തെ പറഞ്ഞിരുന്നു. ഈ ആരോപണങ്ങൾ അവാസ്തവവും നിയമപരമായി സാധുതയില്ലാത്തതുമാണെന്ന് ബിപിഎൽ ലിമിറ്റഡ് അറിയിച്ചു
