കേരളത്തിലെ പ്രളയത്തിൽ മരിച്ചവർക്ക് അനുശോചനവുമായി രാജീവ് ചന്ദ്രശേഖർ; പിന്നാലെ പോസ്റ്റ് മുക്കി

post

കേരളത്തിലെ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ഇല്ലാത്ത പ്രളയത്തിനും മരിച്ചവർക്ക് അനുശോചനവും ആയി എത്തിയ കേന്ദ്രമന്ത്രിയുടെ പോസ്റ്റിനെതിരെ മന്ത്രി വി ശിവൻകുട്ടിയും മേയർ ആര്യാ രാജേന്ദ്രനും അടക്കം ട്രോളുമായി രംഗത്തുവന്നതോടെ പോസ്റ്റ് മുക്കി കേന്ദ്രമന്ത്രി തടിതപ്പി

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ന് ആയിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കേരളത്തിലെ പ്രളയത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്. അപകടത്തിൽപ്പെട്ടവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ, പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു എന്നായിരുന്നു പോസ്റ്റ്

എന്നാൽ പ്രമുഖരടക്കം ട്രോളുമായി എത്തിയതോടെ രാജീവ് ചന്ദ്രശേഖർ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. രാജീവ് ചന്ദ്രശേഖർ ഇപ്പോൾ കണ്ടത് 2018 സിനിമ ആണെന്ന് ശിവൻകുട്ടി പരിഹസിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് അല്ലാതെ ഇടയ്ക്ക് ഇങ്ങോട്ട് വന്നാൽ പൂർണബോധം പോകാതെ രക്ഷപ്പെടാമെന്നും മന്ത്രി ശിവൻകുട്ടി പരിഹസിച്ചു
 

Share this story