ആഭ്യന്തരമന്ത്രി ആക്കാമെന്ന് പറഞ്ഞാലും കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

unnithan

കേന്ദ്രമന്ത്രി ആക്കാമെന്ന് പറഞ്ഞാലും കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ. എത്ര കോടികൾ തന്നാലും ബിജെപിയിലേക്കില്ല. മരിക്കുന്നതുവരെ കോൺഗ്രസുകാരനായിരുന്ന് വർഗീയവാദികൾക്കെതിരെ പോരാടുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു

സ്ഥാനമോഹങ്ങളില്ല. മരിക്കുന്നതുവരെ കോൺഗ്രസുകാരനായി ജീവിക്കണം. ആഭ്യന്തര മന്ത്രിയാക്കാമെന്ന് വാഗ്ദാനം നൽകിയാൽ പോലും ഒറ്റ ചവിട്ട് കൊടുക്കുമെന്നും ഉണ്ണിത്താൻ പറഞ്ഞു. 

അവസരവാദികളും സ്ഥാനമോഹികളുമായ ധാരാളം പേർ രാഷ്ട്രീയത്തിലുണ്ട്. എവിടെ സ്ഥാനം കിട്ടുന്നോ അവർ അവിടേക്ക് പോകും. അത്തരം ആളുകളാണ് പാർട്ടിയിൽ നിന്ന് പുറത്തുപോകുന്നതും മറ്റ് പാർട്ടികളിൽ നിന്ന് വരുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു.
 

Share this story