തനിക്ക് ആദ്യം ടോക്കൺ നൽകിയില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ; കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

unnithan

കാസർകോട് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള ടോക്കണിന്റെ പേരിൽ തർക്കം. ജില്ലാ സിവിൽ സ്റ്റേഷനിലെ ക്യൂവിൽ ആദ്യം നിന്ന തനിക്ക് ആദ്യത്തെ ടോക്കൺ നൽകിയില്ലെന്ന് യുഡിഎഫ് സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ രാജ് മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. 

ഒമ്പത് മണി മുതൽ ക്യൂവിൽ നിന്ന തന്നെ തഴഞ്ഞ് ആദ്യ ടോക്കൺ എൽഡിഎഫ് സ്ഥാനാർഥി എംവി ബാലകൃഷ്ണന് നൽകാൻ ശ്രമമെന്നാണ് ഉണ്ണിത്താന്റെ ആരോപണം. എന്നാൽ രാവിലെ ഏഴ് മണിക്ക് തന്നെ താൻ കലക്ടറേറ്റിൽ എത്തിയെന്നും സിസിടിവി പരിശോധിച്ചാൽ ഇക്കാര്യം മനസിലാകുമെന്നും ഇടത് സ്ഥാനാർഥിയുടെ പ്രതിനിധി അസീസ് കടപ്പുറം അറിയിച്ചു

എന്നാൽ ഇതൊന്നും അംഗീകരിക്കാതെ രാജ്‌മോഹൻ ഉണ്ണിത്താൻ കലക്ടറേറ്റിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ആദ്യം വരുന്നവർക്ക് ആദ്യം എന്ന നിലയിലാണ് പത്രിക സമർപ്പിക്കാൻ ടോക്കൺ അനുവദിക്കുകയെന്ന് കലക്ടർ പറഞ്ഞിരുന്നു. ഉണ്ണിത്താൻ ഒമ്പത് മണിക്കാണ് എത്തിയത്. എന്നാൽ അതിന് മുമ്പേ എത്തിയ അസീസ് കടപ്പുറം ബെഞ്ചിൽ ഇരിക്കുന്നുണ്ടായിരുന്നു


 

Share this story