രാജ്യസഭാ തെരഞ്ഞെടുപ്പ്: സിപിഎമ്മിന്റെ സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് നൽകി; ജോസ് കെ മാണി മത്സരിക്കും

jose

സംസ്ഥാനത്തെ മൂന്ന് രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് വിട്ടുനൽകും. എൽഡിഎഫിന് ഉറപ്പുള്ളത് രണ്ട് സീറ്റാണ്. ഇതിലൊന്നാണ് കേരളാ കോൺഗ്രസിന് നൽകുന്നത്. മറ്റൊരു സീറ്റിൽ സിപിഐ മത്സരിക്കും.

ജോസ് കെ മാണി കേരളാ കോൺഗ്രസ് എമ്മിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. രാജ്യസഭാ സീറ്റിൽ നേരത്തെ ആർജെഡിയും അവകാശവാദം ഉന്നയിച്ചിരുന്നു. എൽഡിഎഫ് യോഗത്തിൽ സീറ്റിനെ ചൊല്ലി തർക്കമുയർന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎമ്മിന്റെ സീറ്റ് കേരളാ കോൺഗ്രസിന് വിട്ടുനൽകുന്നതായി പ്രഖ്യാപിക്കുകയായിരുന്നു

പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ എടുക്കുന്ന തീരുമാനമാണിതെന്ന് ഇപി ജയരാജൻ വിശദീകരിച്ചു. രാജ്യസഭാ സീറ്റായിരുന്നു എൽഡിഎഫ് യോഗത്തിന്റെ മുഖ്യ അജണ്ട. ഘടകകക്ഷികൾ നല്ല പോലെ സഹകരിച്ച് മുന്നോട്ടു പോകുകയാണെന്നും ഇപി ജയരാജൻ പറഞ്ഞു.
 

Share this story